സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാംസങിന്റെ ഏറ്റവും പുതിയ മോഡല്‍ ഗാലക്സി നോട്ട് 8 പുറത്തിറങ്ങി. കൂറ്റന്‍ 6.3 ഇഞ്ച് Quad HD+ Super AMOLED, 2.960 x 1.440 റെസലൂഷനുള്ള സ്‌ക്രീനാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ എന്നാണ് സാംസങ് ഇതിനെ വിശേഷിപ്പിക്കുന്നത്. 12 മെഗാപിക്സലിന്റെ രണ്ട് ക്യാമറയാണ് സാംസങ് ഗാലക്സി നോട്ട് 8നുള്ളത്. എഫ്1.7 അപ്പേര്‍ച്ചര്‍, ഡ്യുവല്‍ പിക്സല്‍ ടെക്നോളജി, 2ഃ ഒപ്റ്റിക്കല്‍ സൂം തുടങ്ങിയ സംവിധാനങ്ങളും ഈ ക്യാമറയ്ക്കൊപ്പം ഉണ്ടാവും. 8 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ.
എസ്പെന്‍ സ്റ്റൈലസ് ആണ് മറ്റൊരു പ്രത്യകത. ഫോണ്‍ ഓഫാണെങ്കിലും നോട്ടുകള്‍ കുറിച്ചെടുക്കാൻ ഈ സാങ്കേതിക വിദ്യയ്ക്കാകും. ഹാര്‍മണ്‍ ഇയര്‍ഫോണുകളും ഫോണിനൊപ്പം ഉണ്ടാവും. ഡിസ്പ്ലേയുടെ സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് 5 ഉം ഈ ഫോണിലുണ്ട്. സാംസങിന്റെ പേഴ്‌സണല്‍ അസിറ്റന്റ് ആയ ബിക്‌സ്ബിയും (Bixby) ഇതിൽ പ്രവർത്തിക്കും. 4K വിഡിയോ റെക്കോഡു ചെയ്യുമെന്നതാണ് നോട്ട് 8ന്റെ സുപ്രധാന ഫീച്ചറുകളില്‍ ഒന്ന്. 720p യില്‍ 240fps സ്ലോമോഷനിലും റെക്കോർഡ് ചെയ്യാനാകും. മിഡ്നൈറ്റ് ബ്ലാക്ക്, ഓര്‍ക്കിഡ് ഗ്രേ, ഡീപ്പ് സീ ബ്ലൂ, മാപ്പിള്‍ ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 64 ജിബിയുടെ പതിപ്പിന് 930 ഡോളറാണ് ഫോണിന് വില ( ഏകദേശം 59,561രൂപ). മറ്റു പതിപ്പുകള്‍ക്ക് വില ഇതിലും കൂടാം.
Post Your Comments