എസ്‌കോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ യുവാവു കീഴടങ്ങി. കീഴടങ്ങിയ യുവാവിന്റെ മൊഴി ആരെയും അമ്പരപ്പിക്കുന്നതാണ്. എനിക്കു മനുഷ്യമാംസം കഴിച്ച മടുത്തു എന്നു പറഞ്ഞാണ് യുവാവ് പോലീസിന് മുന്നിൽ എത്തിയത്. സംഭവം നടന്നത് ദക്ഷിണാഫ്രിക്കയിലാണ്. മറ്റ് മൂന്നു പേരെ കൂടി ഇയാളുടെ കുറ്റസമ്മതപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ നാലുപേരും ചേര്‍ന്ന് ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും അവരുടെ ശരീരഭാഗങ്ങള്‍ മുറിച്ചെടുത്തു സൂക്ഷിക്കുകയും ചെയ്തു എന്നു പോലീസ് പറയുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. മനുഷ്യ മാംസം കഴിക്കുന്നതു ദക്ഷിണാഫ്രിക്കയില്‍ കുറ്റകരമല്ല. എന്നാല്‍ അനുവാദമില്ലാതെ മനുഷ്യശരീരഭാഗങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റകരമാണ്. പോലീസ് പിടിയിലായ നാലുപേരില്‍ ഒരാള്‍ പാരമ്പര്യ വൈദ്യനാണ്.
Post Your Comments