മധ്യപ്രദേശ്/ സത്ന: തന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കൂട്ടുകാരിയുടെ കുടിവെള്ള ബോട്ടിലില്‍ എട്ടാംക്ലാസുകാരി വിഷം കലക്കി. കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണു പെൺകുട്ടി കുടിവെള്ളത്തില്‍ കലക്കിയത്. ഇത് ചെയ്ത ശേഷം വീട്ടിലെത്തിയ പെൺകുട്ടി അതെ കീടനാശിനി കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്ലാസ് മുറിയിലെ സിസിടിവിയില്‍ കുട്ടി വാട്ടര്‍ബോട്ടിലില്‍ വിഷം കലക്കുന്ന ദൃശ്യങ്ങള്‍ തെളിഞ്ഞിരുന്നു. സ്കൂള്‍ അധികൃതരാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. 13 വയസ്സ് മാത്രമുള്ള കുട്ടികളാണ് ഇവർ. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങിയ ദേഷ്യത്തിലാണ് താന്‍ അങ്ങനെ ചെയ്തതെന്നും പിന്നീട് തന്നെ പോലീസ് പിടിക്കുമെന്ന പേടിയിലാണ് താൻ വിഷം കുടിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
Post Your Comments