തൃശൂര്‍: ഓണവിപണിയില്‍ വ്യാജ പപ്പടം വ്യാപകമാകുന്നു. ഓണവില്‍പ്പനക്ക് തമിഴ്നാട്ടില്‍ മാസങ്ങള്‍ക്ക് മുൻപേ പപ്പട നിര്‍മ്മാണം ആരംഭിച്ചിരുന്നു. പഴനി, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ പപ്പടം എത്തുന്നത്.ഈ പപ്പടം സ്ഥിരമായി ഉപയോഗിച്ചാല്‍ കാന്‍സര്‍ വരെ പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കാരണം മാസങ്ങളോളം കേടുകൂടാതെ ഇരിക്കാന്‍ അലക്ക് കാരവും മൈദയും മൃതദേഹങ്ങള്‍ കേടുകൂടാതെയിരിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇതിൽ ചേര്‍ക്കുന്നുണ്ട്. അതിര്‍ത്തി ചെക് പോസ്റ്റുകളിലെ പരിശോധനകളില്‍ നിന്നും രക്ഷപ്പെടാന്‍ കെഎസ്‌ആര്‍ടിസി ബസുകളിലും ട്രെയിനുകളിലുമാണ് പപ്പടം എത്തിക്കുന്നത്.
ഇത് കണ്ടെത്തിയാൽ തന്നെ ഇതിന് യാതൊരു നിറ വ്യത്യാസവുമില്ല. കഴിഞ്ഞ അഞ്ചു വർഷമായി ഓണത്തിന് പപ്പടം എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നാണെന്ന് വ്യാപാരികളും സമ്മതിക്കുന്നു. വിലക്കുറവ് തന്നെയാണ് ഇതിന്റെ കാരണം.
Post Your Comments