AlappuzhaLatest NewsKeralaNattuvarthaNews

‘പപ്പടം ഒന്ന് കഴിച്ചാൽ മതി’: പപ്പടത്തെ ചൊല്ലി തർക്കം, ആലപ്പുഴയിലെ കല്യാണ പന്തലിൽ കൂട്ടത്തല്ല്‌

ആലപ്പുഴ: കല്യാണ പന്തലിൽ കൂട്ടയടി. കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.

ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ വരന്റെ സുഹൃത്തുക്കളിൽ ചിലർ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ, രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചു. പപ്പടം ഒന്ന് കഴിച്ചാൽ മതിയെന്നായിരുന്നു ഇവർ പറഞ്ഞത്. ഇതോടെ വരന്റെ സുഹൃത്തുക്കളും വിളമ്പുകാരും തമ്മിൽ വാക്കുതർക്കമായി.

വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇന്നലെ രണ്ടുമണിക്ക് ആയിരുന്നു സംഭവം. തല്ലിനിടെ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും നശിപ്പിക്കപ്പെട്ടു. കസേരകൾ ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ടോവിനോ ചിത്രം തല്ലുമാലയ്ക്ക് സമാനമായിരുന്നു തല്ലെന്നാണ് കണ്ടുനിന്നവർ പറയുന്നത്. സംഭവത്തിൽ കരീലകുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button