ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര സെപ്തംബര്‍ 11നു തുടങ്ങും. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ നടത്തുന്ന യാത്രയുടെ ലക്ഷ്യം ബാല പീഡനത്തിനെതിരെ ബോധവത്കരണമാണ്.
കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗീക ചൂഷണം അവസാനിപ്പിക്കുക. കുട്ടികളെ കടത്തുന്നതിനു എതിരെ ബോധവത്കരണം നടത്തുക എന്നിവയും യാത്രയുടെ ലക്ഷ്യമാണ്. ഒരു കോടിയോളം പേര് യാത്രയില്‍ ബാല പീഡനത്തിനെതിരായി പോരാടുമെന്ന് പ്രതിജ്ഞയെടുക്കും.
യാത്ര ഒക്ടോബര്‍ 15നു ഡല്‍ഹിയില്‍ അവസാനിപ്പിക്കും. സുരക്ഷിതമായ ബാല്യം സുരക്ഷിതമായ ഭാരതമെന്നതാണ് യാത്രയുടെ മുദ്രാവാക്യം. യാത്ര 22 സംസ്ഥാനങ്ങളിലൂടെ കടന്നു പോകും. 11,000 കിലോമീറ്ററാണ് കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര പര്യടനം നടത്തുക.
Post Your Comments