KeralaLatest NewsNews

ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ഉണര്‍ത്തല്‍ ആഹ്വാനം ; കേരള പൊലീസിന് അഭിനന്ദനവുമായി നൊബേല്‍ സമ്മാന ജേതാവ്

തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിനെതിരെയും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെയും കേരളാ പൊലീസ് നടത്തിവരുന്ന ഓപറേഷന്‍ പി ഹണ്ടിനെ അഭിനന്ദിച്ച് നൊബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനവുമായി രംഗത്തെത്തിയത്.

ഓപ്പറേഷന്‍ പി ഹണ്ടിനെ പറ്റി എന്‍ഡിടിവിയില്‍ വന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ട് ‘#ദി കേരള പൊലീസ്, നിങ്ങളുടെ ജാഗ്രതയ്ക്കും ഇടപെടലിനുമുള്ള പ്രശസ്തി! ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ഉണര്‍ത്തല്‍ ആഹ്വാനമായിരിക്കണം’ എന്നായിരുന്നു സത്യാര്‍ത്ഥി ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, ഓപ്പറേഷന്‍ പി ഹണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് 47 പേര്‍ പിടിയിലായിരുന്നു. ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവരും കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈമാറുന്ന സംഘങ്ങള്‍ ഉള്‍പ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button