ന്യൂഡല്‍ഹി:പ്രഗ്യാ സിംഗ് ഠാക്കൂറിനെ വിമര്‍ശിച്ച് സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി രംഗത്ത്. മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സയെ പുകഴ്ക്ത്തിയുള്ള പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെയാണ് കൈലാഷ് സത്യാര്‍ഥിയുടെ വിമര്‍ശനം. പ്രജ്ഞയെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെ വധിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
गोडसे ने गांधी के शरीर की हत्या की थी, परंतु प्रज्ञा जैसे लोग उनकी आत्मा की हत्या के साथ, अहिंसा,शांति, सहिष्णुता और भारत की आत्मा की हत्या कर रहे हैं।गांधी हर सत्ता और राजनीति से ऊपर हैं।भाजपा नेतृत्व छोटे से फ़ायदे का मोह छोड़ कर उन्हें तत्काल पार्टी से निकाल कर राजधर्म निभाए।
— Kailash Satyarthi (@k_satyarthi) May 18, 2019
ഗോഡ്സെ ഗാന്ധിയുടെ ശരീരത്തെയാണ് കൊലപ്പെടുത്തിയത്. എന്നാല്‍ പ്രജ്ഞയെ പോലുള്ളവര്‍ ഗാന്ധിയുടെ ആത്മാവിനെയും അഹിംസ, സമാധാനം, സഹിഷ്ണുത എന്നിവയെയും വധിക്കാനാണ് ശ്രമിക്കുന്നത്. ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ബിജെപി നേതൃത്വം ഇത്തരക്കാരെ ഒഴിവാക്കി രാജധര്‍മം പാലിക്കണമെന്നും കൈലാഷ് സത്യാര്‍ഥി ട്വിറ്ററില്‍ കുറിച്ചു.
Post Your Comments