പുതുതലമുറയിലെ യുവാക്കള്‍ അസഹിഷ്ണുക്കളാകുന്നത് അവര്‍ ആശയക്കുഴപ്പത്തില്‍പ്പെട്ടവരും വഴിതെറ്റിക്കപ്പെട്ടവരും ആയതിനാലാണെന്ന് ഇന്ത്യയുടെ നോബല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. ലോകം മൊത്തത്തില്‍ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റാന്‍ യുവതയുടെ ഊര്‍ജ്ജത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.
കോണ്‍ഫെഡറേഷന്‍സ് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) മുംബൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയുടെ ഭാഗമായി പത്രപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കൈലാഷ് സത്യാര്‍ത്ഥി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
“ഇന്നത്തെ യുവതയ്ക്ക് ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യങ്ങളില്ല. മത്സരാധിഷ്ടിതമായ ആധുനികലോകത്ത് അവര്‍ ആശയക്കുഴപ്പത്തിലാണ്. അവസരങ്ങള്‍ ഒന്നുംതന്നെ അവരുടെ മുന്‍പിലില്ല. ഇതവരെ നിരാശയ്ക്കടിപ്പെടുത്തുകയും, നിലവിലുള്ള വ്യവസ്ഥിതികള്‍ക്കും രീതികള്‍ക്കുമെതിരെ ഇഷ്ടക്കേടുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ അസഹിഷ്ണുക്കളും അക്രമാസക്തരും ആയിമാറുന്നു, ” സത്യാര്‍ത്ഥി പറഞ്ഞു.
Post Your Comments