ന്യൂഡല്‍ഹി: ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെലിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ വിപണിയിലെത്തും. ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്കാണ് എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. 4ജി സൗകര്യമുള്ള ഫോണില്‍ ഡാറ്റ, കോള്‍ എന്നീ സൗജന്യങ്ങളും ഉണ്ടാകും.
രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ നിര്‍മിക്കുന്നത്. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍നിന്ന് വ്യത്യസ്തമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയത് ഉപയോഗിക്കാന്‍ കഴിയുന്നത് ഇതിന്റെമറ്റൊരു പ്രത്യേകത ആണ്. സെപ്റ്റംബര്‍ അവസാനത്തോടെ ഫോണ്‍ പുറത്തിറങ്ങും. ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുമായി ഇതേക്കുറിച്ച് ചര്‍ച്ചനടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments