തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ ആരോഗ്യമന്ത്രി സംസാരിക്കുന്നതിനിടെ സഭയില്‍ ബഹളം വച്ചു.
അതേസമയം ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാര സത്യാഗ്രഹം അനുഷ്ടിക്കുന്നുണ്ട്. പ്രാതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയാണ് ഇപ്പോൾ.
Post Your Comments