ന്യൂഡല്‍ഹി: ആഗോള വന്‍കിട റസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്സ് ഇന്ത്യയിലെ 169 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റസ്റ്റോറന്റ് ലിമിറ്റഡ്(സിപിആര്‍എല്‍) കരാറെടുത്തിരുന്ന ഔട്ട് ലെറ്റുകളാണ് അടച്ചുപൂട്ടുന്നത്.
സിപിആര്‍എല്‍ ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും ഇനി തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി മക്ഡൊണാള്‍ഡ്സ് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട് . കമ്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നത് 15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്നും മക്ഡൊണാള്‍ഡ്സ് നിര്‍ദേശിച്ചു.
കരാര്‍ വ്യവസ്ഥ പാലിക്കാത്തതും പേമെന്റുകളുടെ കാര്യത്തില്‍ വീഴ്ച വരുത്തിയതിന്റെയും കാരണം പറഞ്ഞാണ് കൊണാട്ട് പ്ലാസ റസ്റ്റോറന്റുമായുള്ള കരാര്‍ റദ്ദ് ചെയ്യുന്നതെന്ന് മക്ഡൊണാള്‍ഡ്സ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments