
ബീജിങ്: ഇന്ത്യയെ ‘അമ്ബരപ്പിക്കാന്‍’ ചൈനയുടെ ‘രഹസ്യ’ സൈനികാഭ്യാസം. ദോക് ലാമില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നടപടി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികാഭ്യാസം നടത്തിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് പ്രദേശത്താണ് അഭ്യാസം നടന്നതെന്ന് വ്യക്തമല്ല.
ഇന്ത്യയെ അമ്ബരപ്പിക്കുകയാണ് ഇത്തരത്തിലുള്ള നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ടിബറ്റ്, സിന്‍ജിയാങ്, നിങ്സിയ, ക്വിന്‍ഹായി, സിചുവാന്‍, ചോങ് ക്വിങ് പ്രദേശങ്ങളാണ് പശ്ചിമ കമാന്‍ഡിനു കീഴിലുള്ളത്.വിമാനങ്ങളും ടാങ്കുകളുമടക്കം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 10 യൂണിറ്റ് ഇതില്‍ പങ്കെടുത്തുവെന്ന് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ അവകാശപ്പെട്ടു.
Post Your Comments