Latest NewsKeralaNews

ദിലീപിനെതിരെ പുറത്തുപറയാനാവാത്ത തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ: ജാമ്യ വിധി അല്പസമയത്തിനകം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നു.ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നും അത് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ആണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.

വലിയ സ്വാധീനശക്തിയുളള ദിലീപ് പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button