ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ ബാഴ്സലോണ രംഗത്ത്. പാരി സാന്‍ ഷെര്മെയ്നിലേക്കു ചേർന്ന നെയ്മര്‍ക്കെതിരേ നിയമനടപടിയുമായി മുൻ ക്ലബ് ബാഴ്സലോണ. കരാര്‍ ലംഘനം നടത്തിയതിന് 8.5 ദശലക്ഷം യൂറോ(10 ലക്ഷം ഡോളര്‍) നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബാഴ്സലോണ ഹര്‍ജി ഫയല്‍ ചെയ്തു. നെയ്മറിന് നല്കിയ 7.8 മില്യണ്‍ യൂറോ ബോണസും ഇതിന്റെ പത്തു ശതമാനം പലിശയുമാണ് ബാഴ്സ തിരികെ ആവശ്യപ്പെടുന്നതെന്ന് ക്ലബ്ബ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ബാഴ്സലോണയുടെ മുന്‍ ക്ലബ് ഡയറക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി നെയ്മര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ഹര്‍ജി ഫയല്‍ ചെയ്തതെന്നതും ശ്രദ്ധേയമാണ്. പിഎസ്ജിയിലെ രണ്ടാം മത്സരം പൂര്‍ത്തിയാക്കിയശേഷമായിരുന്നു ക്ലബ് ഡയറക്ടര്‍മാര്‍ക്കെതിരെ നെയ്മറുടെ പ്രതികരണം.
Post Your Comments