മുംബൈ: ഉപഭോക്താക്കൾക്ക് ഉത്സവ സീസണിൽ ആനുകൂല്യങ്ങളുമായി എസ്ബിഐ. 100 ശതമാനം വരെ വിവിധ വായ്പകളിന്മേലുള്ള പ്രോസസിങ് ഫീസിൽ ഇളവു നൽകാനാണ് എസ്ബിഐ തീരുമാനം. ഇത് ‘ഫെസ്റ്റിവൽ ബൊണാൻസ’ പദ്ധതി പ്രകാരം നിശ്ചിത കാലയളവിലേക്കായിരിക്കും.
കാർ, സ്വർണം വായ്പകളിന്മേലും പഴ്സനൽ വായ്പകളിന്മേലുമായിരിക്കും പ്രോസസിങ് ഫീയിൽ ഇളവുണ്ടാകുക. ഇപ്പോൾത്തന്നെ എസ്ബിഐ ഹോം ലോൺ ടേക്ക്ഓവറുകളിൽ പൂർണമായും പ്രോസസിങ് ഫീസ് ഒഴിവാക്കി നൽകിയിട്ടുണ്ട്. ഇതു കൂടാതെയാണ് പുതിയ ആനുകൂല്യങ്ങൾ.
ഡിസംബർ 31 വരെയുള്ള കാർ വായ്പകളിന്മേൽ പ്രോസസിങ് ഫീ പൂർണമായും ഒഴിവാക്കി. പഴ്സനൽ സ്വർണ വായ്പകളിൽ 50 ശതമാനമാണ് പ്രോസസിങ് ഫീസില്‍ ഇളവ്. ഇത് ഒക്ടോബർ 31 വരെ തുടരും. എസ്ബിഐയുടെ പഴ്സനൽ ലോണായ എക്സ്പ്രസ് ക്രെഡിറ്റിന്റെ പ്രോസസിങ് ഫീസിൽ സെപ്റ്റംബർ 30 വരെ ഇളവുണ്ടാകും. 50 ശതമാനം ആണ് ഇളവ്.
Post Your Comments