ബംഗളൂരൂ: ഇതുവരെ പുറത്തുവരാത്ത പല സൗകര്യങ്ങളും ജയിൽ മേധാവി അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലക്ക് ചെയ്തുകൊടുത്തിരുന്നതായി റിപ്പോർട്ട്. ജയിലിന് പുറത്തേക്ക് ശശികലയും ബന്ധു ഇളവരശിയും പോയിരുന്നതായി റിപ്പോര്‍ട്ട്.
മുന്‍ ഡി.ഐ.ജി ഡി.രൂപ ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ ഇരുവരും പുറത്തേക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ കര്‍ണാടക പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറി. നേരത്തെ തന്നെ ശശികലയ്ക്ക് ജയിലില്‍ അനര്‍ഹ സൗകര്യങ്ങള്‍ ലഭിക്കുന്നതായി രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ടു കോടി രൂപ വാങ്ങിയെന്നും രൂപ ആരോപിച്ചിരുന്നു. തുടര്‍ന്ന് രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
Post Your Comments