എല്ലാ ആഘോഷങ്ങളുടെയും പതിവ് രീതികളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഗള്‍ഫിലെ ഓണം. മാസങ്ങളോളം നീളുന്ന ഒന്നാണത്. എല്ലാവരും ചേര്‍ന്ന് ഒരുപോലെ കൊണ്ടാടുന്ന ഒരു ദേശീയോത്സവമായി അത് ഇന്ന് മാറിയിരിക്കുന്നു. ജാതിയും മതവും ദേശവും ഭാഷയുമൊന്നും അവിടെ വിഷയമേയല്ല. ഓണത്തിന് ഇങ്ങനെയൊരു സാര്‍വദേശീയ മുഖം നല്കിയതില്‍ പ്രധാന പങ്ക് പ്രവാസികള്‍ക്ക് തന്നെയാണ്. കേരളത്തിലോ പരമാവധി ഇന്ത്യയിലെ മലയാളി പോക്കറ്റുകളിലോ ഒതുങ്ങിപ്പോവുമായിരുന്ന ഓണത്തിന് ഇങ്ങനെയൊരു മുഖം ഉണ്ടാക്കിയെടുത്തത് പ്രവാസികളുടെ ഉത്സാഹത്താലാണ്. അതുകൊണ്ട് തന്നെ അവിടെ ഓണത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല.
ബാല്യത്തിലേക്കുള്ള, നാട്ടുവഴികളിലേക്കുള്ള, കുടുംബങ്ങളിലേക്കുള്ള, ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്ക്. അതിന്റെയൊക്കെ മധുരമായ ഓര്‍മകളിലാണ് അവന്‍ ഇവിടെ ഓണം ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തവണ ഓണാഘോഷത്തിന് പൊലിമ കുറയുന്നുവോ എന്നൊരു സംശയം പ്രവാസികളോട്, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തോട് ഏറെ സ്‌നേഹവും ഉദാരതയും പുലര്‍ത്തുന്ന നാടാണിത്. മലയാളി എന്ന പ്രവാസി സമൂഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നതില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതിന് അവര്‍ മുന്‍കൈ എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഓരോ നാടിന്റെയും തനത് സംസ്‌കാരത്തെയും നിയമ വ്യവസ്ഥകളെയും മാനിച്ചുകൊണ്ട് അവരിലൊരാളായി എത്രയും പെട്ടെന്ന് പരിണമിക്കാന്‍ കഴിയുന്നു എന്നതാണ് മലയാളിയുടെ ജീവിതവിജയത്തിന് പ്രധാന കാരണമായി എല്ലാവരും ചൂണ്ടിക്കാട്ടാറുള്ളത്.
Post Your Comments