ന്യൂഡല്‍ഹി: മുത്തലാഖിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസില്‍ നാളെ സുപ്രീം കോടതി വിധി പ്രഖ്യാപിക്കും. മുത്തലാഖ് രീതികള്‍ മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോ, ലിംഗ സമത്വം നിഷേധിക്കുന്നുണ്ടോ എന്ന വാദങ്ങള്‍ പരിശോധിച്ചായിരിക്കും കോടതി വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.
മുത്തലാഖ്, ബഹു ഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികൾ കോടതിയുടെ പരിഗണനയിലുണ്ട്. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജമാ അത്തെ ഇസ്ലാമി ഹിന്ദ് എന്നിവര്‍ മുത്തലാഖിന് അനുകൂലമായും മുസ്ലീം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവര്‍ എതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Post Your Comments