ന്യൂഡല്‍ഹി: ഡല്‍ഹിയുടെ സുരക്ഷയ്ക്ക് അമേരിക്കയുടെ പ്രതിരോധ സംവിധാനം പരിഗണനയില്‍. ശത്രുരാജ്യങ്ങളുടെ ക്രൂസ് മിസൈലുകളില്‍നിന്നും യുദ്ധവിമാനങ്ങളില്‍നിന്നും തലസ്ഥാന നഗരമായ ഡല്‍ഹിയെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ മിസൈല്‍വേധ കവചസംവിധാനം ഒരുക്കുന്നത് ഇന്ത്യ പരിഗണിക്കുന്നു. ഇന്ത്യ അമേരിക്കയുടെ ‘ദി നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം’ (എന്‍.എ.എസ്.എ.എം.എസ്.) വാങ്ങുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ.
അമേരിക്കന്‍ പ്രതിരോധവൃത്തങ്ങള്‍ ഈ മിസൈല്‍ സംവിധാനത്തെക്കുറിച്ച് വ്യോമസേനാ അധികൃതരോട് വിശദീകരിച്ചിട്ടുണ്ട്. അമേരിക്ക വാഷിങ്ങ്ടണിന്റെ വ്യോമസുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്ന സംവിധാനമാണിത്. ഇന്ത്യ സ്വന്തം നിലയില്‍ വികസിപ്പിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവച പദ്ധതിക്കൊപ്പം ഈ സംവിധാനവും ഏര്‍പ്പെടുത്തുന്നകാര്യമാണ് പരിശോധിക്കുന്നത്.
ഡല്‍ഹിയും മുംബൈയും അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ ആഭ്യന്തരമായി മിസൈല്‍ കവച സംവിധാനം വികസിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Post Your Comments