Latest NewsNewsIndia

റായ്പുരിലും ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചു

റായ്പുർ: ഗോരഖ്പുർ ദുരന്തത്തിന് സമാനമായ സംഭവം ഛത്തിസ്ഗഡിലും അരങ്ങേറി. ഛത്തിസ്ഗഡ് റായ്പുരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നു മൂന്നു കുഞ്ഞുങ്ങൾ മരിച്ചു. ഓക്സിജൻ വിതരണം 30 മിനിറ്റോളമാണ് നിലച്ചത്.

ഡോ. ഭീംറാവു അംബേദ്കർ ആശുപത്രിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അലംഭാവം. ആശുപത്രിയിലെ അറ്റൻഡറെ ബലിയാടാക്കി അധികൃതർ കയ്യൊഴിഞ്ഞു. പിന്നീട് സസ്പെൻഡ് ചെയപ്പെട്ട അറ്റൻഡറെ അറസ്റ്റ് ചെയ്തു. അറ്റൻഡർ മദ്യപിച്ചു മയങ്ങിപ്പോയതിനാൽ ഓക്സിജൻ വിതരണ സംവിധാനത്തിലെ പിഴവ് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.

വെന്റിലേറ്ററിൽ കഴിയുന്ന 10 കുട്ടികൾക്കുള്ള ഓക്സിജൻ വിതരണമാണ് തടസ്സപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്നു കുട്ടികളാണ് ഇതിൽ മരിച്ചത്. ഓക്സിജൻ വിതരണം തിങ്കളാഴ്ച പുലർച്ചെ 12.30നും ഒന്നരയ്ക്കും ഇടയിലായിരുന്നു നിലച്ചത്. ഓക്സിജൻ വിതരണത്തിന്റെ അപാകത മനസ്സിലാക്കി മറ്റു ജീവനക്കാരെത്തി ക്രമപ്പെടുത്തിയാണ് ബാക്കിയുള്ള കുട്ടികളെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button