YouthLatest NewsMenWomenFood & CookeryLife StyleHealth & FitnessReader's Corner

ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കണം എന്ന് തോന്നാറുണ്ടോ; എങ്കില്‍ ഇത് ശീലമാക്കിക്കോളൂ

കൃത്യമായ ഇടവേളകളിലല്ലാതെ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല എന്നു മാത്രമല്ല, ആരോഗ്യത്തിനും തീരെ നല്ലതല്ല. എന്നാല്‍ ഈ ശീലം ഒഴിവാക്കാന്‍ ഇതാ ഒരു പുതിയ വിദ്യ. സ്ഥിരമായി വാള്‍നട്ട് കഴിയ്ക്കുന്നത് വഴി ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കണം എന്ന തോന്നല്‍ ഇല്ലാതാക്കാമെന്നാണ് ഭക്ഷ്യവിദഗ്ധരുടെ പുതിയ കണ്ടെത്തല്‍.

വിശപ്പ് കുറയ്ക്കാന്‍ തലച്ചോറിനുള്ളിലെ ഒരു പ്രത്യേക ഭാഗം സഹായിക്കുന്നുണ്ടെന്നും, വാള്‍നട്ട് സ്ഥിരമായി കഴിയ്ക്കുന്നത് വഴി ഈ ഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഇതുവഴി വയര്‍ നിറഞ്ഞിരിക്കുന്ന പ്രതീതി കൂടുതല്‍ നേരം നിലനില്‍ക്കുകയും എപ്പോഴും ഭക്ഷണം കഴിക്കണം എന്ന തോന്നല്‍ നമുക്ക് ഇല്ലാതാകുകയും ചെയ്യും. അതോടെ അമിതമായി ഭക്ഷണം കഴിയ്ക്കുന്നത് കുറയ്ക്കാനും കഴിയും. ഇതാദ്യമായാണ് മനുഷ്യന്റെ ഇത്തരത്തിലുള്ള ഒരു വികാരത്തെ ഭക്ഷണസാധനത്തിന് നിയന്ത്രിക്കാന്‍ കഴിയുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബോസ്റ്റണിലെ ബേത്ത് ഇസ്രായേല്‍ ഡെകൊണസ്സ് മെഡിക്കല്‍ സെന്ററിലെ (ബി.ഐ.ഡി.എം.സി.) ഒലിവിയ എം. ഫാര്‍ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അമിതമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 10 പേരെയാണ് ഇവര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button