Latest NewsKeralaNewsIndiaReader's Corner

എംപിമാരുടെ ഹോട്ടലിലെ താമസത്തിന് പ്രധാനമന്ത്രി നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ ലഭ്യമാകുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ പ്രവണതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുമേഖല സ്ഥാപനങ്ങളുടെ വണ്ടികള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ വക സൗകര്യങ്ങള്‍ ഉണ്ടാവുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പുതിയ നടപടി. മന്ത്രിമാരോ അവരുടെ ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബുധനാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മോദി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button