Latest NewsNewsIndia

നവരാത്രി ആഘോഷങ്ങള്‍ മുന്‍കാലങ്ങളില്‍ അലങ്കോലപ്പെടുത്തിയെന്ന കാരണത്താല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് സംഘടനകള്‍

ഭോപ്പാല്‍: നവരാത്രിയോട് അനുബന്ധിച്ചുള്ള പ്രത്യേക ഗാര്‍ബ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ഹിന്ദു സംഘടനയായ ഹിന്ദു ഉത്സവ് സമിതി. മുന്‍കാലങ്ങളില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത ചിലര്‍ പരിപാടികള്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു ഉത്സവ് സമിതി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

പരിപാടിയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ശിവരാത്രിയോടനുബന്ധിച്ചുള്ള നഗരത്തിലെ ഗാര്‍ബാ നൃത്താഘോഷങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന് ഹിന്ദു ഉത്സവ് സമിതിയുടെ പ്രസിഡന്റ് കൈലാഷ് ബെഗ്‌വാനി പറയുന്നു.

ഹിന്ദുക്കളുടെ ഫെസ്റ്റിവലുകള്‍ ഹിന്ദു മതത്തില്‍ പെട്ടവര്‍ക്കു മാത്രം ഉള്ളതാണെന്നും മറ്റു മതസ്ഥര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കൈലാഷ് ബെഗ്‌വാനി പറയുന്നു. ഗാര്‍ബാ സംഘാടകരുമായി ആലോചിച്ച് തങ്ങളുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതായും ബെഗ്‌വാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button