News

എനിക്കിഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട് : തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

ഡല്‍ഹി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

‘ഞാന്‍ ദക്ഷിണ ഡല്‍ഹിയിലാണ് താമസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അയാളുടെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഫുള്‍ സ്റ്റോപ്പ്,’ മഹുവ ട്വിറ്ററിൽ പറഞ്ഞു.

നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച വരെ ദക്ഷിണ ഡല്‍ഹിയില്‍ ഇറച്ചിക്കടകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്ന് മേയര്‍ മുകേഷ് സൂര്യന്‍ അറിയിച്ചിരുന്നു. ആരുടെയും വ്യക്തിസ്വാതന്ത്ര്യം ലംഘിക്കുന്നതല്ലെന്നും പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിക്കാരുടെ വികാരം കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും തുറസ്സായ സ്ഥലത്ത് മാംസം അറക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ പരാതിപ്പെട്ടിരുന്നുവെന്നും മുകേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button