ന്യൂഡല്‍ഹി•അധിക ചെക്ക്ഡ്-ഇന്‍ ബാഗേജിന് നിശ്ചയിയിച്ചിരുന്ന ക്യാപ്പിംഗ് ഫീസ് ഡല്‍ഹി ഹൈക്കോടതി എടുത്ത് കളഞ്ഞതിന് പിന്നാലെ രാജ്യത്തെ രണ്ട് പ്രമുഖ എയര്‍ലൈനുകളായ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും 15 കിലോയ്ക്ക് മുകളിലെ ബാഗേജ് ചാര്‍ജ് കുത്തനെ ഉയര്‍ത്തി. ഇതിന്റെ ചുവടുപിടിച്ച് മറ്റ് എയര്‍ലൈനുകളും നിരക്ക് ഉയര്‍ത്തിയേക്കും.
നാല് ദിവസം മുന്‍പാണ് 15 കിലോ മുതല്‍ 20 കിലോഗ്രാം വരെയുള്ള ബാഗേജിന് കിലോയ്ക്ക് പരമാവധി 100 രൂപയെ ഈടാക്കാവൂ എന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ)യുടെ നിര്‍ദ്ദേശം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. പുതിയ നിയമം വരുന്നതോടെ 15 കി.ഗ്രാമിന് മുകളിലുള്ള ഓരോ കിലോഗ്രാമിനും 300 രൂപ വച്ച് അധികമായി നല്‍കേണ്ടി വരും.
മൊത്തത്തില്‍ 20 കി.ഗ്രാം ചെക്ക്ഡ് ഇന്‍ ബാഗേജ് ആണ് പ്രീബുക്ക് ചെയ്യുന്നതെങ്കില്‍ ഇനി 1,425 രൂപ നല്‍കേണ്ടി വരും. നേരത്തെ 500 രൂപയായിരുന്ന സ്ഥാനത്താണിത്. അതുപോലെ 10 കിലോ അധികമായി കൊണ്ടുപോകണമെങ്കില്‍ 2,850 രൂപയും 15 കിലോ അധിക ചെക്ക്ഡ് ഇന്‍ ബാഗേജിന് 4,275 രൂപയും 30 കിലോഗ്രാം അധികമായി കൊണ്ടുപോകണമെങ്കില്‍ 8,550 രൂപയും ടിക്കറ്റിനൊപ്പം അധികമായി നല്‍കണം.
സ്പൈസ് ജെറ്റ് ആണ് ആദ്യം ബാഗേജ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത്. തുടര്‍ന്ന് ആഭ്യന്തര വിപണിയുടെ 40 ശതമാനവും കൈയ്യാളുന്ന ഇന്‍ഡിഗോയും നിരക്കുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു. ഇരു വിമാനക്കമ്പനികളും ചേര്‍ന്ന് 53 ത്തോളം വിപണി വിഹിതമാണ് വഹിക്കുന്നത്.
എല്ലാ ആഭ്യന്തര വിമാനക്കമ്പനികളും 15 കിലോഗ്രാം സൗജന്യ ചെക്ക്ഡ് ഇന്‍ ബാഗേജാണ് അനുവദിക്കുന്നത്. എന്നാല്‍ എയര്‍ ഇന്ത്യ മാത്രം ആഭ്യന്തര യാത്രക്കാര്‍ക്ക് 25 കിലോ ഗ്രാം സൗജന്യ ബാഗേജ് അനുവദിക്കുന്നുണ്ട്.
Post Your Comments