Latest NewsNewsIndia

കേന്ദ്രസർക്കാർ ശക്തമായ നടപടികളിലേക്ക്; ജയ്റ്റ്ലി

മുംബൈ: കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കെന്ന്കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള 7.5 ശതമാനം ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ തൃപ്തരല്ലെന്നും വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി കനത്ത തിരിച്ചടിയാണ് കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ മാവോയിസ്റ്റുകള്‍ക്കും കാശ്മീരിലെ വിഘടനവാദികള്‍ക്കും ഉണ്ടായത്. കാശ്മീരിലെ പ്രക്ഷോഭങ്ങളും സൈന്യത്തിന് നേരെയുള്ള കല്ലേറും നോട്ട് നിരോധനത്തിന് ശേഷം കുറഞ്ഞു. ആയിരക്കണക്കിന് പേരാണ് നോട്ട് നിരോധനത്തിന് മുമ്പ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ 25ല്‍ താഴെ ആളുകള്‍ മാത്രമാണ് കല്ലേറ് അടക്കമുള്ള അക്രമങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് അസാധുവാക്കല്‍ നടപടിയോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പുറത്ത് വിനിമയം ചെയ്യപ്പെട്ടിരുന്ന പണം ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാണ് ഒരുങ്ങുന്നത്.

പ്രതിരോധ രംഗത്തും ഗ്രാമവികസന രംഗത്തും അടിസ്ഥാന സൗകര്യവികസന രംഗത്തും സര്‍ക്കാര്‍ വന്‍നിക്ഷേപം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഗോരഖ്പൂരിലേത് പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആധുനിക സ്ഥാപനങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button