CinemaLatest NewsMovie SongsEntertainmentKollywoodMovie Gossips

”നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നിരുപാധികം മാപ്പ് ചോദിക്കുന്നു”; നടന്‍ അജിത്ത്

 
തന്റെ സിനിമയെ വിമര്‍ശിച്ച വ്യക്തിയ്ക്കെതിരെ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ആരാധകരോട് കയര്‍ത്തും പൊതുജനങ്ങളോട് മാപ്പ് പറഞ്ഞും നടന്‍ വിജയ്‌ എത്തിയത് വളരെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
 
അജിത്തിന്റെ പുതിയ ചിത്രമായ വിവേകത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തെയും താരത്തെയും കളിയാക്കി സിനിമാ നിരൂപകർ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അവര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് സമൂഹ മാധ്യമങ്ങളില്‍ അജിത്തിന്റെ ആരാധകർ നടത്തിയത്. ഇതിനെ തുടര്‍ന്നാണ് മാപ്പപേക്ഷയുമായി താരം എത്തിയത്.
 
സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ലാത്തതിനാല്‍ വക്കീല്‍ വഴി പ്രസ്താവനയിലൂടെയായിരുന്നു അജിത്തിന്റെ ക്ഷമാപണം.
 
‘എന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചില അനൗദ്യോഗിക ഗ്രൂപ്പുകളും വ്യക്തികളും ചില വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇത് അദ്ദേഹത്തിന് അറിവില്ലാത്ത കാര്യമാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിൽ ചില വ്യക്തികള്‍ക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായതായി മനസ്സിലാക്കുന്നു. ഇവരെ കണ്ടുപിടിക്കേണ്ടതും ശക്തമായ നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് എന്റെ കക്ഷി നിരുപാധികം മാപ്പ് ചോദിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button