
കര്‍ണാടക: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രാജേശ്വരി ഗെയക്കവാദ്. മികച്ച പ്രകടനത്തിന് കാര്‍ വാഗ്ദാനം ചെയ്ത കര്‍ണാടക മന്ത്രിയുടെ ഓഫര്‍ സ്നേഹപൂര്‍വം നിരസിച്ചിരിക്കുകയാണ് രാജേശ്വരി.
‘കാറുവേണ്ട സാര്‍ അമ്മയും സഹോദരങ്ങളുമടങ്ങിയ ഒരു കുടുംബത്തിന്റെ ആശ്രയമായ എനിക്ക് ഇപ്പോള്‍ ആവശ്യം ഒരു വീടാണ് പറ്റുമെങ്കില്‍ സാധിച്ചുതരിക.’ രാജേശ്വരി ട്വിറ്ററില്‍ കുറിച്ചു.
കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ വീട്ടിലാണു താന്‍ ഇപ്പോഴും താമസിക്കുന്നതെന്നും ഇന്ത്യന്‍ താരം പറഞ്ഞു. രാജേശ്വരിയുടെ അഭ്യര്‍ഥനയോടു മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജേശ്വരിയുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ ട്വീറ്റ് ചെയ്തിട്ടുണ്ട്. നമ്മ ഹുഡ്ഗി എന്ന ഹാഷ്ടാഗോടെയാണ് ഉത്തപ്പയുടെ ട്വീറ്റ്.
Post Your Comments