ഗോരഖ്പുര്‍: ബി.ആര്‍.ഡി. മെഡിക്കല്‍ കോളജില്‍ മരിച്ച കുട്ടികളുടെ വീടുകൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. അതേസമയം ആശുപത്രി സന്ദര്‍ശനം രാഹുൽ റദ്ദാക്കി. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. വാര്‍ഡുകളില്‍ ഉള്‍പ്പെടെ കയറുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും രാഹുല്‍ വ്യക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനം നടത്താനുള്ള പിക്‌നിക് കേന്ദ്രമല്ല ഗോരഖ്പുരെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ആശുപത്രി സന്ദര്‍ശിക്കാനുള്ള തീരുമാനം രാഹുൽ മാറ്റിയതെന്നാണ് വിവരം.
Post Your Comments