Latest NewsKeralaNews

വാഹനം ഓടിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാം

 

തിരുവനന്തപുരം : വാഹനം ഓടിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പണിയാണ്. അശ്രദ്ധമായ് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് അടക്കമുള്ള രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദ് ചെയ്യുകയാണ് ചെയ്യുന്നത്.

മോട്ടോര്‍ വാഹനവകുപ്പ് നിയമനടപടികള്‍ കര്‍ശനമാക്കിയതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റോഡപകടങ്ങള്‍ 20 ശതമാനം കുറഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം 39,420 അപകടങ്ങളിലായി 4,287 പേരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. 44,108പേര്‍ക്കു പരുക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയാലാണ് 3,659 പേര്‍ കൊല്ലപ്പെട്ടത്. ഈവര്‍ഷം (ജൂലൈ അവസാനംവരെ) 1,352 അപകട മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനു കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തത് 2,000 ലൈസന്‍സുകളാണെന്നും നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. അഞ്ചുതവണ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്നുമാസമാണ് സസ്‌പെന്‍ഷന്‍ കാലാവധി.

അപകടത്തില്‍ മരണം സംഭവിച്ചുവെങ്കില്‍ ഒരു വര്‍ഷത്തേക്കാണു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ ആറു മാസവും അമിതവേഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു മൂന്നുമാസവുമാണു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. മൂന്നു പ്രാവശ്യം സസ്‌പെന്‍ഡ് ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കും. സസ്‌പെന്‍ഡ് ചെയ്യുന്ന ലൈസന്‍സില്‍ അതു രേഖപ്പെടുത്തും. കുറ്റക്കാര്‍ക്കു ക്ലാസ് നല്‍കിയശേഷമേ ലൈസന്‍സ് നല്‍കുകയുള്ളൂ.

 

മോട്ടോര്‍ ഡ്രൈവിംഗ് ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന കുറ്റങ്ങള്‍

മദ്യപിച്ച് വാഹനം ഓടിക്കുന്നത്

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത്

അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത്.

ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കുന്നത്

അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിക്കുന്നത്

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത്

ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിക്കുന്നത്.

ഇതെല്ലാം ശ്രദ്ധിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതില്‍ നിന്ന് ഒഴിവാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button