ഓഗസ്റ്റ് 23ന് പുറത്തിറക്കാനിരിക്കുന്ന സാംസങ് ഗ്യാലക്സി നോട്ട് 8 ന്റെ സവിശേഷതകൾ പുറത്ത്. 6.3 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിന്റെ പ്രത്യേകത. സ്മാര്‍ട് എസ് പെന്‍, ഐറിസ് സ്കാനര്‍, 2x സൂം ഡ്യുവല്‍ ക്യാമറ, വേഗതയേറിയ ചാര്‍ജിങ് എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 2.3GHz ഒക്ടകോര്‍ സാംസങ് എക്സിനോസ് 8 പ്രോസസര്‍, 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിന്റെ മറ്റ് പ്രത്യേകതകളാണ് . 12 എം.പി പിന്‍ക്യാമറയും 8 എം.പി സെല്‍ഫി സ്നാപ്പര്‍ മുന്‍ക്യാമറയും ഫോണിനുണ്ടാകുമെന്നാണ് സൂചന.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പുതിയ ഗ്യാലക്സി നോട്ട് 8. പഴയ ഫോണില്‍ നിന്ന് ഡാറ്റ പുതിയ ഫോണിലേക്ക് മാറ്റാന്‍ ആവശ്യമായ ആപ് പ്രവര്‍ത്തിപ്പിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഈ ഫോൺ.
Post Your Comments