കൊലയാളി ഗെയിമായ ബ്ലൂവെയ്ലിനെ പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി സന്തോഷ് പണ്ഡിറ്റ്.ഗെയിമിന്റെ പിറകെ പോവാതെ യൂട്യൂബില്‍ തന്റെ പാട്ടുകളും സിനിമകളും ലീലാവിലാസങ്ങളും കണ്ടും പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിച്ചും പരസ്പരം പറഞ്ഞ് രസിച്ചിരിക്കാനാണ് പണ്ഡിറ്റിന്റെ ഉപദേശം.മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എല്‍.കെ.ജിയില്‍ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി വളര്‍ത്തിക്കൂടെഎന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
Blue വെയ്ല്‍ എന്നൊരു ഗെയിം കളിച്ച് കുറേ പേര്‍ ആത്മഹതൃ ചെയ്യുന്നു എന്നു കേള്‍ക്കുന്നു… കഷ്ടം ഇവര്‍ക്കൊക്കെ Santhosh Pandit ന്റെ പാട്ടുകള്‍ YouTube ല്‍ കണ്ടും, സിനിമകള്‍ കണ്ടും, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ… കൂടെ പഴയ എന്ടെ കുറേ Facebook post വായിച്ചാല്‍ ബഹു കേമം…
ഇവിടെ നമ്മുക്ക് ഉത്തരവാദിത്വങ്ങള്‍ ചെയ്ത് ചെയ്ത് ജീവിക്കാനേ സമയമില്ല…മക്കള്‍ക്ക് smartphone ഉം , മറ്റും LKG യില്‍ പഠിക്കുമ്ബോഴെ വാങ്ങി കൊടുക്കുന്ന parents ന് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി വളര്‍ത്തിക്കൂടെ… (വിനാശകാലേ വിപരീത game) ദയവു ചെയ്ത് medias (ചാനലുകാര്‍ പ്രതേൃകിച്ചും ) ഇതിന് വാര്‍ത്താ പ്രാധാന്യം കൊടുക്കരുതേ…. ഇപ്പോള്‍ തുടങ്ങും രാത്രി ചര്‍ച്ച… game കളിച്ചവരുടെ രസകരമായ experience സഹിതം… (സുഖക്കുറവുള്ളതിനാല്‍ comment ന് reply പ്രതീക്ഷിക്കരുത്… Game കാരണം suicide ഉണ്ടാകുന്നു എന്ന വാര്‍ത്ത കേട്ട് വിഷമിച്ചാണ് തീരെ വയ്യാതെയും ഇത്രയും t ype ചെയ്തത്.. bed rest ആണേ വയ്യ.. ..) എല്ലാവര്‍ക്കും നല്ലത് വരട്ടെ…
Post Your Comments