തൊടുപുഴ: സംസ്ഥാനത്ത് ബ്ലൂ വെയില് ഗെയിം വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബ്ലൂ വെയില് ഗെയിം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നിര്‍ണായക നടപടി. സംഭവത്തില്‍ കൗമരക്കാരനെതിരെ പോലീസ് കേസ് എടുത്തു. ബ്ലൂവെയില്‍ പ്രചരിപ്പിച്ചതിനു ഇടുക്കി സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.
ഇടുക്കി മുരിക്കാശേരി സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്ന പോലീസ് അറിയിച്ചു.ബ്ലൂ വെയില് ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ടതായി ഇയാള്‍ സുഹൃത്തിനോടാണ് വെളിപ്പെടുത്തിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പോലീസ് നടപടി.
Post Your Comments