അള്‍സര്‍ എന്ന പ്രശ്നം വന്നാല്‍ അത് ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് പലര്‍ക്കും അറിയാം. ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ ബാധിക്കുക. എന്നാല്‍ അള്‍സറിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചില ലക്ഷണങ്ങളാണ് അള്‍സറിനെ തിരിച്ചറിയാന്‍ നമ്മളെ സഹായിക്കുന്നത്. പലപ്പോഴും ദഹന പ്രശ്നങ്ങള്‍ എന്ന് പറഞ്ഞ് നമ്മള് തള്ളിക്കളയുകയാണ് ചെയ്യാറ് ഇത്തരം പ്രശ്നങ്ങളെ. എന്നാല്‍ ഇതൊരിക്കലും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ആയിരിക്കില്ല. എന്തൊക്കെ ലക്ഷണങ്ങളാണ് വയറ്റിലെ അള്‍സര്‍ നിങ്ങള്‍ക്ക് കാണിച്ച് തരുന്നത് എന്ന് നോക്കാം.
വയറുവേദന
വയറു വേദന സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ വയറ്റിനുള്ളില്‍ അതിശക്തമായ വേദന ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ശരിക്കും അള്‍സറിന്റെ വേദനയാണോ എന്ന് മനസ്സിലാക്കാന്‍ പൊക്കിളിന്റെ ഭാഗത്ത് നിന്നും നാല് ഇഞ്ച് നിങ്ങളുടെ വിരല്‍ മുകളിലേക്ക് നീക്കി നോക്കൂ. ഇവിടെ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അള്‍സറിന്റെ വേദനയായിരിക്കണം.
കഴിക്കാതെ തന്നെ വയറു നിറഞ്ഞ അവസ്ഥ
ഭക്ഷണം കഴിക്കാതെ തന്നെ വയറു നിറഞ്ഞ അവസ്ഥയാണോ നിങ്ങള്‍ക്ക് എങ്കില്‍ അത് അള്‍സറിന്റെ സൂചനയായിരിക്കണം. മാത്രമല്ല എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ വയറു വേദനിക്കുന്ന അവസ്ഥയാണെങ്കില്‍ അതും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണ്. എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് ദഹിക്കാത്ത അവസ്ഥയാണ് നിങ്ങളിലെങ്കില്‍ അത് അള്‍സറിന്റെ ലക്ഷണമാണ്. മാത്രമല്ല ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ ഏമ്പക്കവും എക്കിളും എല്ലാം ശ്രദ്ധിക്കണം. മൊത്തത്തില്‍ സുഖമില്ലായ്മ മൊത്തത്തില്‍ സുഖമില്ലാത്ത അവസ്ഥയാണ് നിങ്ങള്‍ക്കെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം കഴിക്കാനിഷ്ടപ്പെടാത്ത അവസ്ഥയും മറ്റുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
മനം പിരട്ടല്‍
ഇനി അഥവാ ഭക്ഷണം കഴിച്ചാല്‍ മനം പിരട്ടുന്ന അവസ്ഥയാണ് നിങ്ങള്‍ക്കെങ്കില്‍ അതും ഒന്ന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലുള്ള മനം പിരട്ടലും മറ്റും.
അമിത ക്ഷീണം
അമിത ക്ഷീണം കൊണ്ട് വലയുന്നവര്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് ക്ഷീണമുണ്ടാവാം. എന്നാല്‍ അള്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് അമിത ക്ഷീണം. അള്‍സര്‍ നിങ്ങളിലുണ്ടെങ്കില്‍ സ്ഥിരമായി ഈ ക്ഷീണം നിലനില്ക്കുന്നു.
വയറിന് കനം
വയറിന് അസ്വസ്ഥതകള്‍ വന്നാല്‍ തന്നെ അത് നിങ്ങളില്‍ പ്രശ്നമുണ്ടാക്കാം. വയറിന് കനം തോന്നുന്ന അവസ്ഥയെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരും. ഇത് അള്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
Post Your Comments