![](/wp-content/uploads/2017/08/fty-1.jpg)
മുംബൈ: മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച മകനെ സ്വന്തം അമ്മ കഴുത്ത് ഞെരിച്ചുകൊന്നു. തുടര്‍ന്ന് പ്രതിയായ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. മുബൈയിലെ മാന്‍ഖുര്‍ദില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകനില്‍ നിന്നും മരുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയുടെ കൈയ്യാല്‍ മകന്‍ കൊല്ലപ്പെട്ടത്. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്ന നദീം മിക്കവാറും ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
നദീമിന്റെ ദുഷിച്ച സ്വഭാവം കാരണം കുറച്ച് കാലമായി പെണ്‍കുട്ടി സ്വന്തം വീട്ടിലായിരുന്നു. എന്നാല്‍ മരുമകളെ തിരിച്ചു കൊണ്ടു വരാന്‍ ആഗ്രഹിച്ച അന്‍വാരി ഇനി മകന്‍ ദ്രോഹിക്കില്ലെന്നും മയക്കുമരുന്ന് ഉപേക്ഷിക്കുമെന്നും യുവതിക്ക് ഉറപ്പു നല്‍കികൂട്ടിക്ക1ണ്ടുവരികയായിരുന്നു. വഴക്കിനു ശേഷം നദീം ക്ഷീണിതനായപ്പോള്‍ കോണിപ്പടിയോട് ചേര്‍ത്ത് കെട്ടിയിട്ട് ദുപ്പട്ടകൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. നദീം മരിച്ചശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിനു സമീപത്തിരുന്നു അന്‍വാരി കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments