ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രണ്ടാം ക്ലാസ്സുകാരി നവ്യയുടെ കത്ത്. കുഞ്ഞുനാള് മുതല്‍ തന്നെ നവ്യയും കൂട്ടുകാരും കളിച്ചു നടന്ന പാര്‍ക്ക് ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടതോടെയാണ് നവ്യ പ്രധാനമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചത്. ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് നവ്യ താമസിക്കുന്നത്.
പാർക്കിൻറെ ഒരു ഭാഗം ഒരു ജിമ്മിനായി നേരത്തെ എടുത്തിരുന്നു. അപ്പോൾ തന്നെ പാർക്കിൽ കളിക്കാനുള്ള സ്ഥലം പരിമിതപ്പെട്ടു. പൊടുന്നനെ ഒരു ദിവസം പാർക്കിൻറെ മറ്റൊരു വലിയ ഭാഗം ഓഡിറ്റോറിയം നിര്‍മ്മാണത്തിനായി ഏറ്റെടുത്തതോടുകൂടി കളിസ്ഥലം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഇതാണ് പ്രധാനമന്ത്രിക്ക് തൻറെ വിഷമം അറിയിച്ച് കത്തെഴുതാൻ നവ്യയെ പ്രയരിപ്പിച്ചത്.
Post Your Comments