സിഡ്നി: ഓസീസ് പൗരത്വത്തിനു പുറമേ ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ആരോപണം തള്ളി ഓസീസ് നിയമ മന്ത്രി മൈക്കിള്‍ കീനൺ. 2004ൽ പാർലമെന്റ് അംഗം ആകുന്നതിന് മുന്‍പ് തന്നെ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചിരുന്നുവെന്ന് കീനൺ വ്യക്തമാക്കി. ഇരട്ടപൗരത്വമുള്ളവർക്ക് എംപി സ്ഥാനം വഹിക്കാനാവില്ലെന്നാണു അവിടുത്തെ നിയമം.
ഇരട്ട പൗരത്വമില്ലെന്ന കാര്യം കീനൺ ട്വിറ്ററിലും കുറിച്ചിട്ടുണ്ട്. എന്നാൽ ഇതു തെളിയിക്കുന്ന രേഖകൾ പുറത്തുവിടാൻ അദ്ദേഹം ഇതുവരെയും തയാറായിട്ടില്ല. കീനൺ ജനിച്ചത് ഓസ്ട്രേലിയയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ദുര്‍ഹാമിൽ നിന്ന് ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറിയതാണ്.
ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിന് വിധേയനാകുന്ന മൂന്നാമത്തെ ഓസീസ് മന്ത്രിയാണ് കീനൺ. നേരത്തെ, ഓസ്ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ബാർനബി ജോയിസ്, വിഭവശേഷി മന്ത്രി മാറ്റ് കാനവൻ എന്നിവർ ഇതേ രീതിയിലുള്ള ആരോപണം നേരിട്ടിരുന്നു. ഇരട്ട പൗരത്വമുണ്ടെന്ന് തെളിഞ്ഞാൽ പാർലമെന്റ് അംഗത്വം നഷ്ടപ്പെടും.
Post Your Comments