Latest NewsNewsInternational

വിമാനം തകര്‍ന്നു വീണു

 

സിഡ്‌നി: വിമാനം തകര്‍ന്നു വീണു. ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന സിഡ്‌നി ഒളിമ്ബിക് പാര്‍ക്കിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിനു 30 കിലോമീറ്റര്‍ അകലെ ക്രോമര്‍ പാര്‍ക്കിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയാണ് അപകടം. അപകടമുണ്ടായ സമയത്ത് ക്രോമര്‍ പാര്‍ക്കില്‍ പ്രാദേശിക താരങ്ങള്‍ ക്രിക്കറ്റും ഫുട്‌ബോളും കളിക്കുകയായിരുന്നു. എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ചെറു യാത്രാവിമാനം ക്രോമര്‍ പാര്‍ക്കിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Read Also : കോവിഡ് വാക്‌സിന്‍ കയ്യോടെ ലഭ്യമാക്കാന്‍ കരുതലുമായി ഇന്ത്യയുടെ നീക്കം…. പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ….രാജ്യത്തുള്ളത് 130 കോടി ജനങ്ങള്‍… 160 കോടി വാക്‌സിന്‍ ലഭ്യമാക്കാന്‍ ത്വരിത നീക്കവുമായി കേന്ദ്രം

വിമാനം നിലംപതിച്ചതിനു പിന്നാലെ സംഭവസ്ഥലത്ത് പുക ഉയര്‍ന്നു. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നുവെന്നും പുറത്തെടുക്കുമ്പോള്‍ പലരും ബോധത്തില്‍ തന്നെയായിരുന്നുവെന്നും അപകടസമയത്ത് അവിടെയുണ്ടായിരുന്ന ക്രോമര്‍ ക്രിക്കറ്റ് ക്ലബ്ബ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് റോളിന്‍സ് പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റോളിന്‍സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button