റിയാദ്: രാജ്യത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരം. കുടുംബം പോറ്റാന്‍ വൃക്ക വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. സൗദി അറേബ്യയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹുസൈന്‍ മബ്‌റൂക്ക് അല്‍ ഹര്‍ബി വൃക്ക വില്‍പ്്പനയ്‌ക്കൊരുങ്ങുന്നു. കടം പെരുകി വീട്ടാന്‍ മാര്‍ഗ്ഗമില്ലാതായതോടെയാണ് താരം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് പരസ്യം നല്‍കിയത്. അല്‍ എത്തിഹാദ് €ക്ലബ്ബിന്റെ പ്രതിരോധ നിരയിലെ കരുത്തുറ്റ താരമായിരുന്നു ഹുസൈന്‍. പലരോടായി കടം വാങ്ങിയ പണം കൊടുത്തു തീര്‍ക്കാനുണ്ട്. കുടുംബം പോറ്റാനും പാടുപെടുകയാണ് ഇതുകൊണ്ടാണ് വൃക്ക വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതെന്നാണ് വിശദീകരണം.
‘എന്റെ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു, ആവശ്യമുള്ളവര്‍ക്ക് വിളിക്കാം’ എന്ന സന്ദേശം ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഹുസൈന്റെ ട്വീറ്റ് ഫുട്‌ബോള്‍ ആരാധകരെ വേദനിപ്പിച്ചു. അദ്ദേഹത്തിന് ഈ അവസ്ഥ വന്നതിലും രാജ്യത്തിന് അഭിമാനമായിരുന്ന താരത്തെ അവഗണിക്കുന്നതിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments