തിരുവനന്തപുരം: നാളത്തെ പണിമുടക്കിനെ കുറിച്ച് ബസ് ഉടമകൾ പറയുന്നത്. മൂന്നുദിവസത്തിനകം മുഖ്യമന്ത്രിയുമായി ബസ് യാത്രാനിരക്കു വർധിപ്പിക്കുന്ന കാര്യത്തിൽ ചർച്ച നടത്താമെന്നു മന്ത്രി തോമസ് ചാണ്ടി ബസ് ഉടമകൾക്ക് ഉറപ്പുനൽകി. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി നാളെ നടത്താനിരുന്ന സൂചനാ പണിമുടക്ക് ഉപേക്ഷിച്ചതായി അറിയിച്ചു.
എന്നാൽ, ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ നാളെ സൂചനാപണിമുടക്കു നടത്തുമെന്നു അറിയിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം തുടങ്ങിയ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും.
Post Your Comments