ന്യൂഡല്‍ഹി: കാലം മാറുന്നതിനു അനുസരിച്ച് പുതിയ സാങ്കേതിക വിദ്യകള്‍ അനുദിനം ശക്തിപ്പെടുകയാണ്. കമ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. 4ജി ടെക്നോളജിയുടെ സ്വീകാര്യത, വര്‍ധിച്ച ഡാറ്റ ഉപയോഗം, ഡിജിറ്റല്‍ വാലറ്റുകളുടെ ഉപയോഗം, ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇവയെല്ലാം ടെലികോം മേഖലയില്‍ നിരവധി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2018 ഓടെ 30 ലക്ഷം പേര്‍ക്ക് ടെലികോം മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് അസോചം -കെപിഎംജി സംയുക്ത പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.2021 ഓടെ 8,70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വയര്‍ലെസ് ഡാറ്റ കമ്യൂണിക്കേഷന്‍(എം2എം) വ്യാപനം ,5ജി പോലെയുള്ള നവീന സാങ്കേതിക വിദ്യകളുടെ വരവ് ഇവയെല്ലാം തൊഴില്‍ വര്‍ധിക്കുന്നതിനു സാഹചര്യം ഒരുങ്ങും.
Post Your Comments