ഹേഗ്: ആഫ്രിക്കൻ രാജ്യമായ മാലിയിലെ പുരാതന കബറിടങ്ങൾ നശിപ്പിച്ച മുന്‍ ഇസ്ലാമിസ്റ്റ് ഭീകരന് 2.7 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) പിഴ.
പ്രതി അഹമ്മദ് അല്‍ ഫാകി അല്‍ മഹ്ദിക്ക് ഹേഗ് ആസ്ഥാനമായുള്ള അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. സംസ്കാരിക, ചരിത്ര സ്മാരകങ്ങള്‍ നശിപ്പിക്കപ്പെട്ട കേസിലെ ആദ്യ വിധിയാണിത്.
മാലിയുടെ തലസ്ഥാനമായ ടിംബുക്ടുവിൽ പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച കബറിടങ്ങളും സ്മാരകങ്ങളും 2012ലെ കലാപവേളയിൽ നശിപ്പിച്ചുവെന്നാണ് മഹ്ദിക്കെതിരായ കുറ്റം. 2016-ല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മഹ്ദിയെ ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
Post Your Comments