കണ്ണൂർ ; ടിപ്പർ ലോറി ഇടിച്ച് കോളജ് അദ്ധ്യാപകന് ദാരുണാന്ത്യം. തലശേരി ബ്രണ്ണന്‍ കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കെ.വി സുധാകരന്(38) ആണ് മരിച്ചത്. നിലമ്പൂരില്‍ നടന്ന കോളേജ് അദ്ധ്യാപകരുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ടിപ്പർ ലോറി ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
തിമിരി ഏളയാടിലെ വീട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംസ്കാരം. രാവിലെ പത്തിന് ബ്രണ്ണന്‍ കോളജിൽ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഷില്‍നയാണ് ഭാര്യ. ഇവര്‍ക്ക് മക്കളില്ല.
എഴുത്തുകാരൻ കൂടിയായ സുധാകരന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് അവാർഡ്, ഭാഷാപോഷിണി സാഹിത്യപ്രതിഭാ പുരസ്കാരം, മെട്രോമനോരമ കഥാപുരസ്കാരം എന്നിവകരസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments