ഓണം എന്നും ഓര്‍മ്മകളാണ്. പാടിപ്പതിഞ്ഞ പാട്ടുകളുടെ, ബാല്യസ്മരണകളുടെ, സൗഹൃദത്തിന്റെ, കുടുംബ ബന്ധങ്ങളുടെ….. ഓരോ വ്യക്തിയ്ക്കും തന്റെ ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്ക്കുന്ന മധുര സമരണകളാണ് ബാല്യകാലം സമ്മാനിക്കുന്നത്. എന്നാല്‍ ഇന്ന് മനുഷ്യന് ഞാന്‍ എന്നും എന്റെതെന്നും ഉള്ള ഇടങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ പുതിയ തലമുറയ്ക്ക് ബന്ധങ്ങള്‍ നഷ്ടമായി. അതുകൊണ്ട് തന്നെ സൈബര്‍ ലോകത്തിന്റെ ഈ ചാറ്റിങ് മേഖലയില്‍ മുഴുകിയ മലയാളികള്‍ക്ക് പൂവിടലും ബന്ധങ്ങളും അന്യമാകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബാല്യകാല സ്മൃതികള്‍ ഉണര്‍ത്തി വീണ്ടുമൊരു ഓണം വന്നെത്തുകയാണ്. ഈ കാലത്ത് ശ്രദ്ധേയമായ ഒരു ഓണപ്പാട്ടാണ് പി ജയചന്ദ്രന് പാടിയ ഓര്മ്മയിലുണ്ടെനിക്ക് ഇന്നുമോണം… എന്ന ഗാനം. പൂക്കള്‍ ഇറുത്തും ഓടിയും കളിച്ച ബാല്യകാല സ്മരണകള്‍ പങ്കുവയ്ക്കുന്ന മനോഹര ഗാനം.. ഈസ്റ്റ്കോസ്റ്റ് പുറത്തിറക്കിയ വസന്തഗീതങ്ങള്‍ എന്ന ആല്‍ബത്തിലെ ഗാനമാണിത്. ഈസ്റ്റ്കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ നല്കിയ ഈ മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ആസ്വദിക്കാം.
Post Your Comments