ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. അതിനാൽ നമ്മൾ എല്ലാവരും കാണാം വിറ്റും ഓണം ഉണ്ണും. പക്ഷെ ഇന്നത്തെ കാലത്ത് ഓണം അതിന്റെ സകല പ്രൗഡിയോടെ ആഘോഷിക്കുന്നത് മറുനാടൻ മലയാളികളാണ്. വിദേശത്തെ കഷ്ടപാടുകൾക്കിടയിലും അവർക്ക് വീണുകിട്ടുന്ന സന്തോഷങ്ങളാണ് ഓണവും വിഷുവും പോലുള്ള ആഘോഷങ്ങൾ, നാട്ടിലെ പോലെ 10 ദിവസം പൂക്കളം ഇടാൻ പറ്റിയില്ലെങ്കിലും സദ്യക്ക് ഒരു കുറവും ഉണ്ടാകില്ല. സദ്യക്ക് വേണ്ട വിഭവങ്ങളും,ഓണക്കോടിയുമെല്ലാം അതുകൊണ്ട് നമ്മുടെ നാട്ടിൽ നിന്നാണ് വിമാനമേറുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് മാത്രം 600ടൺ അധികം പച്ചക്കറികളാണ് ഓണത്തിന് നമ്മുടെ നാട്ടിൽ നിന്നും കയറ്റി അയച്ചത്. മറുനാടൻ മലയാളികൾക്ക് കൂടുതലും നാടൻ പച്ചക്കറികളോടാണ് പ്രിയം. മുൻ വർഷത്തേക്കാളുപരി കേരളത്തിൽ പച്ചക്കറികളുടെ ഉത്പാദനം കൂടിയെങ്കിലും ഓണമുണ്ണാനുള്ള പച്ചക്കറികളിൽ കൂടുതലും തേനിയിൽ നിന്നാണ് എത്തുന്നത്.
വിമാനമേറുന്ന മറ്റൊരു വിഭവം ഉപ്പേരികളാണ് ഭൂരിഭാഗം മറുനാടൻമലയാളികളും ആശ്രയിക്കുന്നത് പാക്കറ്റിൽ ലഭിക്കുന്ന ഇത്തരം ഉപ്പേരികളാണ്,ശർക്കർവരട്ടിക്കും ഡിമാൻഡ് വളരെ അധികമാണ്. ഗൾഫ് നാടുകളിലേക്ക് സദ്യ വിഭവങ്ങൾ കൂടുതലായും എത്തിക്കുന്നത് കാർഗോ സർവീസുകളാണ് കേരളത്തിലെ 3 വിമാനത്താവളങ്ങളിൽ നിന്നും പച്ചക്കറികൾ കയറ്റി അയക്കുന്നുണ്ട് അച്ചിങ്ങ,നേന്ത്രക്കായ,ചേന,മത്തങ്ങ,വെള്ളരിക്ക എന്നീ പച്ചക്കറികളാണ് കൂടുതലും കയറ്റി അയക്കുന്നത്
Post Your Comments