കൊല്ലം: കുണ്ടറ അലിന്‍ഡ് ഫാക്ടറി വീണ്ടും തുറക്കുന്നു. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറിയാണ് വീണ്ടും തുറക്കുന്നത്. 17ന് മുഖ്യമന്ത്രി പിണറായി വിജയന് കുണ്ടറ അലിന്‍ഡ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് ഫാക്ടറി അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയാകും. സ്വിച്ച് ഓണ്‍ കര്‍മം വ്യവസായ മന്ത്രി എ സി മൊയ്തീനും പുതുക്കിപ്പണിത ഓഫീസിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണിയും നിര്‍വഹിക്കും.
വനംവകുപ്പ് മന്ത്രി കെ രാജു പുനഃപ്രവര്ത്തനത്തിന്റെ സ്മാരകമായി ചന്ദനത്തൈ നടും. എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്, കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. ടി മിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
Post Your Comments