CinemaLatest NewsNewsIndia

കമലഹാസന്റെ രാഷ്ട്രീയ പ്രവേശനം : നിര്‍ണ്ണായക നീക്കവുമായി താരം രംഗത്ത്

ചെന്നൈ: കമലഹാസന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കവുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കമല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

ദുരന്തങ്ങളും അഴിമതിയും കൊണ്ട് ജനം പൊറുതിമുട്ടുമ്പോള്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ രാജി സ്വാഭാവികമായും ആവശ്യമായി വരും. എന്നാല്‍, തമിഴ്നാട്ടില്‍ ഒരു പാര്‍ട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല – കമലഹാസന്‍ പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ടാണ് താരം എത്തിയിരിക്കുന്നത്. തമിഴ്നാടിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യം. തന്റെ ഈ നിലപാടിന് കരുത്ത് പകരാന്‍ ആര്‍ക്ക് കഴിയും. ഡി.എം.കെ, അണ്ണാ ഡി.എം.കെ, മറ്റു പാര്‍ട്ടികള്‍ തുടങ്ങിയവ അതിനുള്ള ഉപകരണങ്ങളാണ്.അവയ്ക്കൊന്നും മൂര്‍ച്ചയില്ലെങ്കില്‍ ബദല്‍ മാര്‍ഗം കണ്ടെത്തുക മാത്രമേ പോംവഴിയുള്ളൂവെന്നും കമലഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button