Latest NewsNewsIndia

ഗോരഖ്പൂര്‍ സംഭവം: പുതിയ വെളിപ്പെടുത്തലുമായി ഓക്സിജന്‍ വിതരണ കമ്പനി

ഗോരഖ്പൂര്‍•69 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നുവെങ്കിലും ഗോരഖ്‌പൂര്‍ ബാബാ രാഘവദാസ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം വിച്ഛേദിച്ചിരുന്നില്ലെന്ന് ഓക്സിജന്‍ വിതരണ കമ്പനി. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം വിച്ഛേദിച്ചിരുന്നില്ലെന്ന വാദവുമായി വിതരണച്ചുമതലയുണ്ടായിരുന്ന പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് രംഗത്തെത്തിയത്.

കുടിശികയുള്ളത് പരിഗണിക്കാതെ കൃത്യമായി സമയങ്ങളില്‍ ഓക്‌സിജന്‍ വിതരണം നടത്തിയിരുന്നതായി പുഷ്പ സെയില്‍സിന്റെ മീനു വാലിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഓഗസ്റ്റ് നാലിന് ഈ മാസത്തെ ആദ്യവിതരണം നടത്തിയിരുന്നു. സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത് മെഡിക്കല്‍ കോളജില്‍ നിന്നു അഭ്യര്‍ഥന വന്നത് ഓഗസ്റ്റ് 11ന് ആയിരുന്നു. 12 ന് തന്നെ അത് ചെയ്തു കൊടുത്തുവെന്നും മീനു വാലിയ വ്യക്തമാക്കി.

ഓഗസ്റ്റ് നാലിന് ഈ മാസത്തെ ആദ്യവിതരണം നടത്തിയിരുന്നു. സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത് മെഡിക്കല്‍ കോളജില്‍ നിന്നു അഭ്യര്‍ഥന വന്നത് ഓഗസ്റ്റ് 11ന് ആയിരുന്നു.

ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് തുടക്കത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിതരണം മുടങ്ങിയിട്ടില്ലെന്ന വാദവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 60 ലക്ഷം രൂപ കുടിശിക നല്‍കാത്തതിനെത്തുടര്‍ന്ന് ദ്രവരൂപത്തിലുള്ള ഓക്‌സിജന്‍ വിതരണം കമ്പനി നിര്‍ത്തിയെന്നും ഇത് മരണത്തിനിടയാക്കി എന്നുമാണ് ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button