ലക്നൗ: ക്ഷേത്രദർശനത്തിനായി ഗോരഖ്പൂരിൽ എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉജ്ജ്വല സ്വീകരണം നൽകി വിശ്വാസികൾ. യുവാക്കളും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് അദ്ദേഹത്തെ വരവേറ്റത്. അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഇതാദ്യമായാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ ക്ഷേത്രദർശനം നടത്താൻ എത്തുന്നത്. കാവിയണിഞ്ഞ് മധുരം വിതരണം ചെയ്താണ് ജനങ്ങൾ മുഖ്യമന്ത്രിയെ വരവേറ്റത്.
വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഗൊരഖ്നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം പുഷ്പവൃഷ്ടി നടത്തിയാണ് ആനയിച്ചത്. മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുകയും നന്ദി പറയുകയും ചെയ്തു. രാമക്ഷേത്രം നിർമ്മിക്കുമെന്ന പ്രതിജ്ഞ നിറവേറ്റിയ ശേഷമാണ് അദ്ദേഹം ഗൊരഖ്നാഥ് ക്ഷേത്രത്തിൽ എത്തുന്നത്. മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നാടൻ കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗൊരഖ്നാഥ് ക്ഷേത്രത്തിൽ എത്തിയ യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രത്യേക പൂജകൾ നടത്തി.
Also Read: ‘ഗോ ബ്ലൂ’ ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകൾ ഇനി പ്രത്യേക കളർ കോഡിൽ
Post Your Comments